Saturday, June 6, 2026
HomeBreakingNewsനോര്‍വേ ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍.പ്രഗ്നാനന്ദ

നോര്‍വേ ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍.പ്രഗ്നാനന്ദ

നോര്‍വേ ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍.പ്രഗ്നാനന്ദ. അവസാന റൗണ്ടിൽ ജർമനിയുടെ വിൻസെന്റ് കെയ്മറെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ നോര്‍വെ ചാംപ്യന്‍ഷിപ്പില്‍ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമായത്. 15 പോയിന്റുമായി മൂന്നാം സ്ഥാനത്ത് അവസാന റൗണ്ട് ആരംഭിച്ച പ്രഗ്നാനന്ദ, നിർണായക മത്സരത്തിൽ, ക്ലാസിക്കൽ വിഭാഗത്തിൽ ജയിച്ച് മൂന്നു പോയിന്റ് സ്വന്തമാക്കി.

ഇതോടെ 18 പോയിന്റുമായി ഒന്നാമതെത്തിയ താരം എലീറ്റ് ചെസിലെ ഏറ്റവും വിലപിടിപ്പുള്ള കിരീടങ്ങളിലൊന്ന് ഉറപ്പിച്ചു. ടൂര്‍ണമെന്റില്‍ മാഗ്നസ് കാൾസനെ ക്ലാസിക്കൽ വിഭാഗത്തിൽ രണ്ടു തവണ പരാജയപ്പെടുത്തിയിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments