യു എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പിന്തുണ അറിയിച്ച് ഇറാന്‍. ഇരു രാജ്യത്തെയും വിദേശകാര്യ മന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചു. ഒമാന് നേരെ അമേരിക്ക ഉപരോധ ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു ആശയവിനിമയം. ഹോര്‍മുസ് വിഷയം ചര്‍ച്ച ചെയ്തെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. അയല്‍ രാജ്യങ്ങളെയും ചര്‍ച്ചകള്‍ക്ക് ക്ഷണിക്കുന്നു എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാനുള്ള നീക്കത്തിനെതിരെയാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഈടാക്കാനുള്ള നീക്കം അംഗീകരിക്കില്ല. ടോള്‍ ഈടാക്കാന്‍ സഹായിക്കുന്നവര്‍ക്ക് എതിരെയും നടപടി ഉണ്ടാകും. ഇറാന്റെ നീക്കം എല്ലാ രാജ്യങ്ങളും തള്ളിക്കളയണമെന്നാണ് അമേരിക്കയുടെ ആവശ്യം.
ഇറാനുമായി ചേര്‍ന്ന് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ പോകുന്ന വാണിജ്യ കപ്പലുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ ഒമാന്‍ മുതിര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കിയിരുന്നു.

