ഹോര്‍മൂസ് കടലിടുക്കിലെ യുഎസ് ഉപരോധത്തെ മറികടന്ന് ചൈനയുടെ എണ്ണ ടാങ്കര്‍ ഒരപകടവുമില്ലാതെ കടന്നു പോയെന്ന് റിപ്പോര്‍ട്ട്. റിച്ച് സ്റ്റാറി എന്ന കപ്പലാണ് സുഗമമായി കടന്നുപോയത്. യുഎസ് ഉപരോധം നിലവിൽ വന്നതിനുശേഷം തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ കടന്നു പോകുന്ന ആദ്യ കപ്പലാണിത്.
യുഎസ് ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഷാങ്ഹായ് ഷുവാൻറൺ ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ് റിച്ച് സ്റ്റാറി. തിങ്കളാഴ്ച വൈകുന്നേരം ചെക്ക്പോയിന്റിന് സമീപം വട്ടമിട്ട ശേഷം, ചൊവ്വാഴ്ച പുലർച്ചെ കപ്പൽ കടലിടുക്ക് കടക്കുകയായിരുന്നു. ഷാർജയിൽ നിന്ന് പുറപ്പെട്ട ടാങ്കർ ഇപ്പോൾ ചൈനയിലേക്കുള്ള യാത്രയിലാണ്

