Tuesday, April 7, 2026
HomeBreakingNewsകൊട്ടിക്കലാശം ഇന്ന് : തിരഞ്ഞെടുപ്പിന് ഒരുങ്ങി കേരളം

കൊട്ടിക്കലാശം ഇന്ന് : തിരഞ്ഞെടുപ്പിന് ഒരുങ്ങി കേരളം

കേരളം ഇനി ആര് ഭരിക്കുമെന്ന് ജനങ്ങള്‍ നിശ്ചയിക്കുന്ന ദിവസത്തിന് രണ്ട് പകലിന്‍റെ അകലം മാത്രം. വോട്ടര്‍മാരുടെ മനസില്‍ കയറിക്കൂടാനുള്ള അവസാന അടവും പുറത്തെടുത്ത് മുന്നണികളുടെ കലാശക്കൊട്ട് ഇന്ന്. ഇതോടെ ഇന്നത്തെ പകല്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആവേശം ഉച്ചസ്ഥായിയിലെത്തും. രാവിലെ മുതല്‍ റോഡ് ഷോയും റാലികളുമായി കളം നിറയാനാണ് ഭൂരിഭാഗം സ്ഥാനാര്‍ഥികളും തീരുമാനിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മണ്ഡലാടിസ്ഥാനത്തില്‍ കലാശക്കൊട്ട് സംഘടിപ്പിക്കും. പലയിടങ്ങളിലും മൂന്ന് മുന്നണികളും ഒരേ കേന്ദ്രത്തിലാവും കലാശക്കൊട്ട് നടത്തുക. തിരഞ്ഞെടുപ്പ് ആവേശം കയ്യാങ്കളിയിലേക്ക് പോകാതിരിക്കാന്‍ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

എല്‍ഡിഎഫ് തുടര്‍ഭരണം സ്വപ്നം കാണുമ്പോള്‍ പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് യുഡിഎഫ്. താമര വിരിയിച്ച് അധികാരത്തില്‍ നിര്‍ണായക പങ്കുവഹിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി കലാശക്കൊട്ടിന് ഒരുങ്ങുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments