Saturday, April 4, 2026
HomeBreakingNewsഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം

ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ ഹിന്ദുക്കുഷ് മേഖലയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രി 9.50ഓടെ രേഖപ്പെടുത്തിയ ഭൂചലനം നോയിഡ, ഛണ്ഡീഗഡ്, പഞ്ചാബ്, ലുധിയാന, ജമ്മുകശ്മീരിലെ പൂഞ്ച്, ശ്രീനഗർ, ഉദംപൂർ, ഡെറാഡൂൺ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലാണ് അനുഭവപ്പെട്ടത്.

ഭൂചലനം പരിഭ്രാന്തി പടർത്തിയതിനെ തുടർന്ന് വീടുകളിൽനിന്നും ഓഫിസ് കെട്ടിടങ്ങളിൽനിന്നും ആളുകൾ പുറത്തേ​ക്കോടി. ഭൂമികുലുക്കം ഏതാനും സെക്കൻഡുകൾ നീണ്ടുനിന്നതായും വീട്ടുപകരങ്ങൾ അനങ്ങുകയും ചെയ്തതായി ബഹുനില കെട്ടിടങ്ങളിലെ താമസക്കാർ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments