Thursday, April 2, 2026
HomeAmericaഇറാന്റെ നാവികസേന ഇല്ലാതായെന്നു ട്രംപ്

ഇറാന്റെ നാവികസേന ഇല്ലാതായെന്നു ട്രംപ്

വാഷിങ്ടൻ : രാത്രിയോടെ ഇറാന്റെ നാവികസേന ഇല്ലാതായെന്നു യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്. അവരുടെ വ്യോമസേന തകർന്നു തരിപ്പണമായി. അവരുടെ മിക്ക നേതാക്കളും കൊല്ലപ്പെട്ടെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണു യുദ്ധത്തിൽ യുഎസ് ജയിച്ചെന്ന് ട്രംപ് അവകാശവാദമുന്നയിച്ചത്. ഇറാന്റെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള ശേഷി ഗണ്യമായി കുറഞ്ഞതായും ട്രംപ് പറഞ്ഞു. ഇറാന് നിർണായകമായ തിരിച്ചടി നൽകിയതിനു യുഎസിലെ സായുധ സേനയെ ട്രംപ് പ്രശംസിച്ചു. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉണ്ടാക്കിയ ആണവ കരാർ തെറ്റാണെന്ന് വിശേഷിപ്പിച്ച ട്രംപ്, അത് റദ്ദാക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments