Thursday, April 2, 2026
HomeNewsസർക്കാർ അതിജീവിതക്കൊപ്പം: സംവിധായകൻ രഞ്ജിത്തിനെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ

സർക്കാർ അതിജീവിതക്കൊപ്പം: സംവിധായകൻ രഞ്ജിത്തിനെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ

സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. സർക്കാർ അതിജീവിതക്കൊപ്പമാണെന്നും ഏത് ഉന്നതനായാലും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.  സംവിധായകന്‍ രഞ്ജിത്തിന്റെ ഭാഗത്തുനിന്ന് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ഗൗരവതരമാണ്. രഞ്ജിത്തിനെ സംരക്ഷിച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.അതേസമയം, പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത് റിമാന്‍ഡില്‍. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എ‌റണാകുളം സബ്ജയിലിലേക്ക് മാറ്റും. സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തി. ഒരുവര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവ് ലഭിക്കാം. ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അതേസമയം, തന്നെ തകര്‍ക്കാനുളള ശ്രമമെന്നും കള്ളക്കേസെന്നും രഞ്ജിത് മാധ്യമങ്ങളോട് പ്രതികരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments