തിരുവനന്തപുരം: സി.പി.എം-ബി.ജെ.പി എന്ത് തരം ഡീൽ നടന്നാലും യു.ഡി.എഫിന്റെ ഡീൽ ജനങ്ങൾക്കൊപ്പമാണെന്ന് ഡോ. ശശി തൂരൂർ എം.പി. ബി.ജെ.പിക്ക് ഒന്നോ രണ്ടോ സീറ്റിൽ വിജയസാധ്യത ഉണ്ടെങ്കിൽ നോക്കാം. നമ്മളും ഒപ്പം മത്സരിക്കും. ബി.ജെ.പിയുടെ കൂടുതൽ സീറ്റ് തടയാനാണ് കോൺഗ്രസ് ശക്തമായ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. കേരളത്തിൽ മാറ്റത്തിന് സമയമായി. ആ മാറ്റം കോൺഗ്രസിന്റെ കൈകളിലൂടെയായിരിക്കും. ചിലയിടങ്ങളിൽ തൃകോണമത്സരങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രാചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടും മുഖ്യവിഷയം സി.പി.എം-ബി.ജെ.പി ഡീൽ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ട് പോകുകയാണ്. യു.ഡി.എഫ് ഉയർത്തികൊണ്ടുവന്ന ആരോപണങ്ങൾ ജനം തള്ളുമെന്നാണ് എൽ.ഡി.എഫ് പറയുന്നത്. ഡീൽ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് ഇന്നും മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു. യു.ഡി.എഫിന്റെ പരാജയഭീതിയാണ് ഡീൽ ആരോപണത്തിന് പിന്നിലെന്നും ആരോപണങ്ങൾ അടിസ്ഥാനമാല്ലാതതാണെന്നും എൽ.ഡി.എഫ് പറഞ്ഞു.

