Sunday, March 1, 2026
HomeNewsബ്ലഡ് മൂൺ പ്രതിഭാസം മാർച്ച് 3 വൈകുന്നേരം ഇന്ത്യയിൽ ദൃശ്യമാകും

ബ്ലഡ് മൂൺ പ്രതിഭാസം മാർച്ച് 3 വൈകുന്നേരം ഇന്ത്യയിൽ ദൃശ്യമാകും

ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ സംഭവിക്കുന്ന അപൂർവ പ്രതിഭാസമായ ബ്ലഡ് മൂൺ മാർച്ച് മൂന്നിന്. ഗ്രഹണ സമയത്ത് ചന്ദ്രൻ ഇരുണ്ട ചുവപ്പ് നിറത്തിൽ ആകുന്നതിനാലാണ് ഇതിനെ ബ്ലഡ് മൂൺ എന്ന് വിളിക്കുന്നത്. ചന്ദ്രനിലേക്ക് നേരിട്ടുള്ള സൂര്യപ്രകാശത്തെ ഭൂമി തടയുമെങ്കിലും അന്തരീക്ഷത്തിലൂടെ വെളിച്ചം അരിച്ചിറങ്ങും. അതിനിടെ കുറഞ്ഞ തരംഗ ദൈർഘ്യമുള്ള നീല വെളിച്ചം ചിതറിപ്പോകുകയും തരംഗ ദൈർഘ്യം കൂടുതലുള്ള ചുവപ്പ് പ്രകാശം മാത്രം ചന്ദ്രോപരിതലത്തിൽ പതിക്കുകയും ചെയ്യും. ഭൂമിക്ക് അന്തരീക്ഷം ഇല്ലായിരുന്നുവെങ്കിൽ സമ്പൂർണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ പൂർണ്ണമായും ഇരുണ്ടതാകുമായിരുന്നു.

ഇന്ത്യയിൽ ചന്ദ്രൻ ഉദിക്കുന്ന വൈകുന്നേരത്തിന്റെ ആദ്യ മണിക്കൂറുകളിൽ ഈ കാഴ്ച കാണാൻ കഴിയും. ന്യൂഡൽഹിയിൽ സമ്പൂർണ ഗ്രഹണം വൈകുന്നേരം 5.21-ന് ആരംഭിച്ച് 6:23-ന് അവസാനിക്കും. കേരളത്തിൽ വൈകീട്ട് 6.30 മുതൽ 7.53 വരെയാകും കാണാൻ കഴിയുക. ഈ പ്രതിഭാസത്തിന്റെ ഉച്ചസ്ഥായിയിൽ ചന്ദ്രൻ ചക്രവാളത്തിൽ താഴ്ന്നു നിൽക്കുന്നതിനാൽ അത് സാധാരണയേക്കാൾ വലുതായി തോന്നാം. ഗ്രഹണത്തിന്റെ പൂർണമായ ഘട്ടം ചന്ദ്രൻ ഭൂമിയുടെ നിഴലിൽ പൂർണ്ണമായും മുങ്ങിക്കിടക്കുന്ന ഏകദേശം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടുനിൽക്കും. ഈ ഘട്ടത്തിലാണ് തിളക്കമുള്ള ചുവപ്പ് നിറം നഗ്‌നനേത്രങ്ങൾക്ക് ഏറ്റവുമധികം ദൃശ്യമാകുന്നത്.ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങൾ കൊണ്ട് കാണുന്നത് പൂർണമായും സുരക്ഷിതമാണ്.

അപൂർവ പ്രതിഭാസം ആസ്വദിക്കാൻ ദൂരദർശിനികളോ ഫിൽട്ടറുകളോ ആവശ്യമില്ല. എങ്കിലും ബൈനോക്കുലറുകൾ ഉപയോഗിച്ചാൽ ചന്ദ്രന്റെ ഉപരിതലത്തിലെ ഗർത്തങ്ങൾ നിഴലുകളിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ വ്യക്തമായി കാണാൻ കഴിയും. യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യൻ മഹാസമുദ്രം, ആർട്ടിക്, അന്റാർട്ടിക്ക എന്നീ പ്രദേശങ്ങളിൽ ഗ്രഹണം ഭാഗികമായെങ്കിലും കാണാൻ കഴിയും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments