മുംബൈ: എൻ.സി.പി. നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ വിമാനം അപകടത്തിൽ കൊല്ലപ്പെട്ടു. 66 വയസ്സായിരുന്നു. ബാരമതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെയാണ് അപകടം. വിമാനം ബാരാമതിയിൽ തകർന്നുവീണ് കത്തിയമരുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു സംഭവം.
ബാരാമതി വിമാനത്താവളത്തിന് സമീപമാണ് അപകടം. അപകടസമയത്ത് അജിത് പവാറിന്റെ അംഗരക്ഷകരടക്കം ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബാരാമതിയിൽ ചില പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്.

